ദുബായിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന കട്ടപ്പന സ്വദേശി ബിനോജിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ജനകീയ സമിതി രംഗത്ത്. കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിലാണ് ബിനോജ് ചികിത്സ സഹായ നിധി രൂപികരിച്ചിരിക്കുന്നത്.

Mar 13, 2026 - 15:58
 0
ദുബായിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന കട്ടപ്പന സ്വദേശി ബിനോജിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ജനകീയ സമിതി രംഗത്ത്.
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിലാണ് ബിനോജ് ചികിത്സ സഹായ നിധി രൂപികരിച്ചിരിക്കുന്നത്.
This is the title of the web page

ദുബായിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന കട്ടപ്പന സ്വദേശി ബിനോജിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ജനകീയ സമിതി രംഗത്ത്.കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിലാണ് ബിനോജ് ചികിത്സ സഹായ നിധി രൂപികരിച്ചിരിക്കുന്നത്.കട്ടപ്പന നഗരസഭയിൽ അമ്പലക്കവലയിൽ താമസി ക്കുന്ന ബിനോജ് ബാലൻ പുത്തൻപുരക്കൽ എന്ന യുവാവ് ദുബായിൽ വച്ച് അസുഖ ബാധിതനാവുകയും അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രീയ മാത്രമേ പ്രതിവിധി ഉള്ളു എന്നുമാണ് അധികൃതർ അറിയിച്ചിരി ക്കുന്നത്. ഇതുവരെയും അദ്ദേഹത്തിന് ബോധാവസ്ഥയിൽ തിരിച്ച് വരാൻ കഴിഞ്ഞിട്ടില്ല. ശസ്ത്രക്രീയ ദുബായിൽ അസാധ്യമായത് കൊണ്ട് രോഗിയെ എയർആമ്പുലൻസിൽ കേരളത്തിൽ എത്തിക്കുന്നതിനും, തുടർ ചികിത്സകൾ നടത്തുന്നതിനും വലിയ തുക ആവശ്യമാണ്. നിസ്സഹായരായ ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും മാത്രമാണ് കട്ടപ്പനയിൽ ഉള്ളത്. ഇദ്ദേഹത്തിൻ്റെ ചികിൽസക്ക് നഗരസഭയുടെ നേതൃത്വത്തിൽ ഒരു ജനകീയ സമിതിക്ക് രൂപം നൽകി.നഗരസഭാ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി ചെയർമാനായും, മലനാട് എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ കൺവീനറുമായി തിരഞ്ഞെടുത്ത് ചികിൽസാ ധനസഹായത്തിന് യൂണിയൻ ബാങ്ക് കട്ടപ്പന ശാഖയിൽ 'ബിനോജ് ചികിൽസാ നിധി' എന്ന പേരിൽ 352802010042506 നമ്പരായി ബാങ്ക് അക്കൗണ്ട് എടുക്കുകയും ചെയ്‌തിട്ടുണ്ട്. നിസാഹായവസ്ഥയിലായ ഈ കുടുംബത്തിന് തണലേകാൻ ഓരോരുത്തരുടെയും സഹായം അഭ്യർത്ഥിക്കുന്നതായിചെയർമാൻ ജോയി വെട്ടിക്കുഴികൺവീനർ ബിജു മാധവൻഎന്നിവർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow