തടിയൻപാട് ശ്രീ മണികണ്ഠേശ്വര ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ തടിയമ്പാട് മുഹീദീൻ ജുമാ മസ്ജിദിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

പുണ്യമാസത്തിലെ വ്രതാനുഷ്ഠാനങ്ങളുമായിസഹോദര സമുദായങ്ങൾ നീങ്ങുമ്പോൾ മുസ്ലിം സഹോദരങ്ങൾക്ക് ഐക്യദാർഢ്യ സൂചകമായി തടിയമ്പാട് ശ്രീ മണികണ്ഠേശ്വര ക്ഷേത്രത്തിൻ്റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. വൈകിട്ട് നോമ്പ് തുറവി ക്കും നിസ്കാരചടങ്ങുകൾക്കും ശേഷം തടിയൻപാട് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ സംഘടിപ്പിച്ച വിരുന്നു സൽക്കാരത്തിൽ പള്ളി കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയുമൊക്കെ അവിസ്മരണീയമായ നാളുകളാണ് നോമ്പിൻ്റെ ഒരു മാസക്കാലമെന്ന് മുഹിയിദീൻ ജുമാ മസ്ജിദ് ഇമാം അബ്ദുൾ അസീസ് മൗലവി പറഞ്ഞു.സഹോദര സമുദായങ്ങൾ തമ്മിലുള്ള ആത്മബന്ധം എക്കാലവും നിലനിൽക്കുവാൻ ഇത്തരം ചടങ്ങുകൾ ഉപകാരമാവുമെന്ന് ശ്രീ മണികണ്ഡേശ്വര ക്ഷേത്രം പ്രസിഡൻ്റ് ബിജു വാസുദേവൻ പറഞ്ഞു.ക്ഷേത്രം മേൽ ശാന്തി സന്തോഷ് തിരുമേനി, സെക്രട്ടറി മനുരാജ്, കമ്മറ്റി അംഗങ്ങളായ രവി എം.എൻ അരുൺ റെജിൻ, രാജപ്പൻ സുമേഷ്, ശിവശങ്കരൻ എന്നിവരും പള്ളി കമ്മറ്റി പ്രസിഡൻ്റ് കെ.ഐ അബാസ്, സെക്രട്ടറി സുബൈർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.