ഡിവൈഎഫ്ഐയുടെ വാഹന റാലിയിൽ സ്വീകരണമായി ലഭിച്ച നോട്ടുബുക്കുകൾ സ്നേഹ സദൻ സ്പെഷ്യൽ സ്കൂളിന് കൈമാറി

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വേണ്ട ലഹരിയും ഹിംസയും, ജനകീയ യുദ്ധത്തിൽ അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തി ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചത് . ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ക്യാപ്റ്റനും, എം എസ് ശരത് മാനേജറുമായ തൊടുപുഴ മുതൽ നെടുങ്കണ്ടം വരെയുള്ള റാലിക്കാണ് കട്ടപ്പനയിൽ സ്വീകരണം നൽകിയത്.
സ്വീകരണ മേഖലകളിൽ പ്രവർത്തകർ നോട്ടുബുക്കുകൾ നൽകിയാണ് റാലിയെ സ്വീകരിച്ചത്. ഈ നോട്ടുബുക്കുകൾ ആണ് കട്ടപ്പന വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നൽകിയത്. ഡിവൈഎഫ്ഐ നേതാക്കളായ എസ് സുധീഷ്, ഫൈസൽ ജാഫർ, ജോബി എബ്രഹാം, ബിബിൻ ബാബു, മഹിൻ മധു എന്നവർ നേതൃത്വം നൽകി. നഗരസഭ കൗൺസിലർ സുധർമ മോഹനൻ , കാഞ്ചിയാർ പഞ്ചായത്ത് അംഗം ബിന്ദു മധു കുട്ടൻ എന്നിവർ സന്നിഹിതരായിരുന്നു .