യാത്രക്കാരുടെ നിരന്തര അഭ്യർത്ഥന മാനിച്ച് കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രാത്രി 8 മണിക്ക് വാഗമൺ വഴി കോട്ടയത്തേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചു

കട്ടപ്പനയിൽ നിന്ന് രാത്രി എട്ടിന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിരുന്ന കെഎസ്ആർടിസി ബസ് ഓട്ടം നിർത്തിയതോടെയാണ് വാഗമണ്ണിൽ നിന്ന് രാത്രി വൈകി മടങ്ങുന്ന സഞ്ചാരികൾക്ക് യാത്രക്കാർക്കും വാഹനമില്ലാതെ വന്നത്. തിരുവനന്തപുരം ഡിപ്പോയിൽ നിന്ന് കട്ടപ്പനയ്ക്ക് സർവീസ് നടത്തിയിരുന്ന ബസ് നാലുമാസം മുൻപാണ് ഓട്ടം നടത്തിയത്. കളക്ഷൻ കുറവാണെന്നാ കാരണം മാണ് സർവ്വീസ് നിർത്താൻ കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
രാത്രി 9.50 ന് വാഗമണ്ണിൽഎത്തുന്ന ബസ് 10 മിനിറ്റ് ശേഷം 10 മണിക്കാണ് വാഗമണ്ണിൽ നിന്നും രാത്രി പുറപ്പെട്ടിരുന്നത്. രാത്രി വൈകി വാഗമണ്ണിൽ നിന്ന് പോകുന്നവർക്ക് ഏറെ ആശ്വാസമായിരുന്നു ഈ ബസ്. ഓട്ടം നിർത്തിയതോടെ രാത്രിയിൽ അമിത കൂലി നൽകി ടാക്സി വിളിക്കണ്ട അവസ്ഥയിലായിരുന്നു യാത്രക്കാർ. 'കട്ടപ്പന ഡിപ്പോയിൽ നിന്ന് ഓട്ടം തുടങ്ങിയ പുതിയ ബസ് രാത്രി എട്ടിന് കട്ടപ്പനയിൽ നിന്നും ആരംഭിച്ച് 9.45 വാഗമണ്ണിലെത്തും. 10.45 ബസ് ഈരാറ്റുപേട്ടയിൽ എത്തും,12 ന് കോട്ടയം എത്തും. കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് മേഖലയിലെ ആളുകൾക്ക് ഏറെ പ്രയോജനം ചെയ്യും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.