മേരികുളം മരിയൻ പബ്ലിക് സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി

ആധുനിക മനുഷ്യസമൂഹത്തെ കാർന്നു തിന്നുന്ന മഹാ വിപത്തായ മയക്കു മരുന്നിനും ലഹരിവസ്തുകൾക്കുമെതിരെ ദീപികയും ദീപിക ബാലസഖ്യവും ചേർന്നു നടത്തുന്ന കാമ്പയിന്റെ ഭാഗമായി വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിന്, മേരികുളം മരിയൻ പബ്ലിക് സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി.
സ്കൂൾ മാനേജർ ഫാ. വർഗീസ് കുളമ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഈ സന്ദേശം നൽകുന്ന വിവിധ കലാപരിപാടികൾ അധ്യാപകരും കുട്ടികളും ചേർന്ന് അവതരിപ്പിച്ചു. പ്രിൻസിപ്പൽ ടോം കണയങ്കവയൽ, സ്കൂൾ പാർലമെന്റ് അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.