പരുന്തുംപാറയിലെ അനധികൃത കൈയ്യേറ്റമെല്ലാം പൂർണ്ണമായി ഒഴിപ്പിക്കണമെന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡണ്ട് വിസി വർഗീസ്

ഇടുക്കി ജില്ലയിൽ യാതൊരുവിധ കൈയ്യേറ്റങ്ങളേയും ബിജെപി സംരക്ഷിക്കില്ല.പതിറ്റാണ്ടുകളായി കർഷകന്റെ കൈവശമിരിക്കുന്ന ഭൂമി കയ്യേറ്റത്തിന്റെ പേര് പറഞ്ഞ് ഒഴിപ്പിക്കുവാനും അനുവദിക്കിയില്ല.മത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള കയ്യേറ്റത്തിന് റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേക്ഷിക്കണം. 20 അടി ഉയരമുള്ള കുരിശ് ഒരു ദിവസം കൊണ്ട് മുളച്ചു വന്നതല്ല. ദിവസങ്ങൾ എടുത്ത് നിർമ്മിച്ചതാണ്.
ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും അത് നിർമിച്ച കൈയേറ്റക്കാരനെ തിരെയും നടപടി വേണമെന്നും BJP ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് VC വർഗ്ഗീസ് ആവശ്യപ്പെട്ടു. ഇവർക്കെതിരെ താമസം കൂടാതെ കേസെടുക്കണം. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ജില്ലാ കളക്ടർ പുനഃ പരിശോധിക്കണം. കാരണം കളക്ടറുടെ നടപടി സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചു . നിർധന കുടുംബങ്ങളിൽ പലരും ഭീതിയിലാണ്.
റവന്യൂ ഭൂമിയിലും വനഭൂമിയിലും കയ്യേറ്റം നടത്തുന്നതിൽ ഡിപ്പാർട്ട്മെന്റ് തലത്തിലെ ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പിന്തുണ ഉണ്ട് . ഇത്തരക്കാർക്കെതിരെയും നടപടിയെടുക്കുവാൻ സർക്കാരിന് കഴിയണം .കാലാകാലങ്ങളായി വലതു പക്ഷവും ഇടതുപക്ഷവുമാണ് പീരുമേട്ടിലെ ജനപ്രതിനിധികൾ കൈയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടുകൾ സ്വീകരിച്ച താണ് വ്യാപകകൈയ്യേറ്റമുണ്ടാകുവാൻ കാരണമെന്നും VC വർഗ്ഗീസ് പറഞ്ഞു.
സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും കൈയേറ്റക്കാർക്കുണ്ട്. അവരുടെ തണലിലാണ് ജില്ലയിലെ എല്ലാ കയ്യേറ്റങ്ങളും നടക്കുന്നത് . BJP സൗത്ത് ജില്ലാ പ്രസിഡന്റ് VC വർഗ്ഗീസിനൊപ്പം ജില്ലാവൈസ് പ്രസിഡന്റ് C സന്തോഷ് കുമാർ . യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി സ്റ്റാലിൻ എന്നിവരും പരുന്തുംപാറയിലെകൈയ്യേറ്റ ഭൂമി സന്ദർശിച്ചു.