ഇടുക്കിയിൽ 45 ദിവസം പ്രായമുള്ള കുട്ടി ചികിത്സയിലിരിക്കെ മരിച്ചു

45 ദിവസം പ്രായമുള്ള കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. പൂപ്പാറ സ്വദേശികളായ സച്ചിൻ - മാരിയമ്മ ദമ്പതികളുടെ പെൺകുട്ടിയാണ് മരിച്ചത്. ബുധനാഴ്ച കുട്ടിക്ക് 45 ദിവസത്തിൻറെ വാക്സിൻ എടുത്തിരുന്നു. അതിനുശേഷം വീട്ടിലെത്തിയപ്പോൾ ശ്വാസതടസ്സവും പനിയും അനുഭവപ്പെട്ടു.
തുടർന്ന് കുട്ടിയെ രാജകുമാരി, രാജാക്കാട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനാൽ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. ശ്വാസ തടസ്സത്തിനൊപ്പം അപസ്മാരം ഉണ്ടായതാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.