കട്ടപ്പനയിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്കായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ഉപ്പുതറ ബ്ലോക്കിന് കീഴിൽ വരുന്ന 9 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും ഉപ കേന്ദ്രങ്ങളിലെയും ജീവനക്കാർക്കായിയാണ് ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. ജീവിതശൈലി രോഗങ്ങൾ വെല്ലുവിളികൾ എന്ന വിഷയത്തിലാണ് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3:00 മണി വരെ ക്ലാസ് നടത്തിയത്. ഇരട്ടയാർ ചെമ്പകപ്പാറ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ക്ലിൻറ് ജോസ് ക്ലാസ് നയിച്ചു.
ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർ എന്നിവരാണ് ക്ലാസിൽ പങ്കെടുത്തത്. കട്ടപ്പനയിലുള്ള ഇടുക്കി ജില്ല ഹെൽത്ത് സർവീസ് സ്റ്റാഫ് കോപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ വച്ചാണ് ക്ലാസ് നടത്തിയത്. ഹെൽത്ത് സൂപ്പർവൈസർ കെ ടി ആന്റണി ലേഡി ഹെൽത്ത് സൂപ്പർവൈസർ ടെസി ജോർജ്, പിആർഒ അരുൺ വി സി കട്ടപ്പന താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ് പി കെ തുടങ്ങിയവർ നേതൃത്വം വഹിച്ചു.