ഉള്ളാട മഹാസഭ കണ്ണംപടി-മുല്ല ശാഖ നിര്‍മിച്ച സാംസ്‌കാരിക കേന്ദ്രം ഏപ്രില്‍ 6ന് ഉദ്ഘാടനം ചെയ്യും

Mar 13, 2025 - 18:50
 0
ഉള്ളാട മഹാസഭ കണ്ണംപടി-മുല്ല ശാഖ നിര്‍മിച്ച സാംസ്‌കാരിക കേന്ദ്രം ഏപ്രില്‍ 6ന് ഉദ്ഘാടനം ചെയ്യും
This is the title of the web page

കേരള ഉള്ളാട മഹാസഭ കണ്ണംപടി-മുല്ല ശാഖ നിര്‍മിച്ച സാംസ്‌കാരിക കേന്ദ്രം ഏപ്രില്‍ 6ന് രാവിലെ 11ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഗോത്രസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ എത്തിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന് 3001 രൂപയും പ്രശസ്തി പത്രവുമടങ്ങൂന്ന പുരസ്‌കാരം സമ്മാനിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പത്രങ്ങളില്‍ വന്ന പ്രാദേശിക പത്രപ്രവര്‍ത്തകര്‍ തയാറാക്കിയ വാര്‍ത്തകളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ വി ബി രാജന്‍ അധ്യക്ഷനായി ജൂറി അവാര്‍ഡ് നിശ്ചയിക്കുന്നത്.

 മാര്‍ച്ച് 25ന് വൈകിട്ട് അഞ്ചിനകം ദിനപത്രത്തിന്റെ പേര്, പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പകര്‍പ്പ്, തീയതി, അപേക്ഷകന്റെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷ നല്‍കണം. മോഹനന്‍ എന്‍ ആര്‍, പ്രസിഡന്റ്, കെയുഎംഎസ്, കണ്ണംപടി, മുല്ല, നെല്ലിമൂട്ടില്‍ വീട്, കല്‍ത്തൊട്ടി പിഒ, വെള്ളിലാംകണ്ടം, ഫോണ്‍: 9447823116. എന്നാ വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. വാര്‍ത്താസമ്മേളനത്തില്‍ എന്‍ ആര്‍ മോഹനന്‍, കെ കെ ബിനോയി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow