സി പി . ഐ ജില്ല സമ്മേളനത്തിന് ധനസമാഹാരണാർത്ഥം നാണയ കുടുക്കകൾ പ്രവർത്തകരുടെ വീടുകളിൽ കൈമാറി

കട്ടപ്പനയിൽ വച്ച് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന്റെ ധനസമാഹാരണാർത്ഥമാണ് സി പി ഐ കട്ടപ്പന മണ്ഡലം കമ്മിറ്റിക്കുകീഴിൽ വരുന്ന 1000 പാർട്ടി അംഗങ്ങളുടെ വീടുകളിൽ കുടുക്ക വച്ചത്. ഇതിൽ പ്രവർത്തകർ സ്വരൂപിക്കുന്ന തുക ജില്ല സമ്മേളന നടത്തിപ്പിനായി വിനിയോഗിക്കും. പരിപാടിയുടെ ഉദ്ഘാടനം സി പി ഐ ജില്ല സെക്രട്ടറി കെ സലിം കുമാർ നിർവഹിച്ചു.
സി പി ഐ കട്ടപ്പന സൗത്ത് നോർത്ത് ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന വീടുകളിലാണ് കുടുക്കകൾ വിതരണം ചെയ്തത്.കട്ടപ്പന അമ്പല കവലയിൽ പാർട്ടി മുൻ ജില്ലാ സെക്രട്ടറിയായിരുന്ന അന്തരിച്ച ആർ. ശ്രീധരൻ്റ വീട്ടിലെത്തി ഭാര്യ ശാന്തിനി ശ്രീധരന് സലിം കുമാർ നാണയ കുടുക്ക കൈമാറി.മണ്ഡലം സെക്രട്ടറി വി.ആർ ശശി, എൻ കെ പ്രീയൻ , കെ എൻ കുമാരൻ, രാജൻ കുട്ടി മുതുകുളം, സനീഷ് മോഹൻ, അജേഷ് സി. എസ്, ദേവസ്യപീറ്റർ, എന്നിവർ പങ്കെടുത്തു.