ജില്ലയിലെ അനധികൃത പാറഖനനം സംബന്ധിച്ച് അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി 15ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും

Mar 13, 2025 - 18:55
 0
ജില്ലയിലെ അനധികൃത പാറഖനനം സംബന്ധിച്ച് അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി 15ന്  കളക്ടറേറ്റിലേക്ക്  മാര്‍ച്ച് നടത്തും
This is the title of the web page

 ജില്ലയിലെ പുറമ്പോക്ക് ഭൂമിയില്‍നിന്ന് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പാറപൊട്ടിക്കാനും ആവശ്യക്കാര്‍ക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കാനും നടപടി സ്വീകരിക്കണം. നിര്‍മാണ സാമഗ്രികള്‍ക്ക് കൃത്രിമക്ഷാമമുണ്ടാക്കി അനധികൃത ഖനനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനും മരുമകനും അവസരമൊരുക്കുന്ന സര്‍ക്കാരിന്റെ കള്ളക്കളി അവസാനിപ്പിക്കണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സിപിഎം ജില്ലാ സെക്രട്ടറിയുടെ കുടുംബം വന്‍തോതില്‍ നടത്തിയ അനധിക്യത പാറഖനനത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണം. ഇവര്‍ക്കെതിരെ കേസെടുത്ത് സര്‍ക്കാരിനുണ്ടായ നഷ്ടം ഈടാക്കാന്‍ നടപടി സ്വീകരിക്കണം തുടങി നിരവധി ആവശ്യങ്ങൾ ഉയർത്തിയാണ് കലക്ടറേറ്റ് മാര്‍ച്ച് നടത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് അനധികൃത ഖനനം നടക്കുന്നത്. ഇതിന് ഒത്താശ നല്‍കുന്ന സിപിഎം നേതാക്കളാണ്. സാധാരണക്കാര്‍ വീടും കൃഷിയിടത്തില്‍ കുളവും നിര്‍മിക്കാന്‍ വേണ്ടി പാറപൊട്ടിച്ചാല്‍ അത് തടസപ്പെടുത്തി കേസെടുക്കുന്ന അധികൃതര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ കുടുംബത്തിനെതിരെ നടപടിയെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും പൊലീസ്, വില്ലേജ്, റവന്യു ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

വിവിധ കാര്യങ്ങളിൽ സമൂഹത്തിലെ ജനങ്ങൾക്ക് ഇരട്ട നീതി നൽകുന്ന സംഭവ വികാസങ്ങൾക്ക് മറ്റൊന്നാണ് പരുന്തുംപാറ കയ്യേറ്റം എന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യുന്ന പ്രതിഷേധ പരിപാടിയിൽ  സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ ജെ ജെനീഷ് മുഖ്യപ്രഭാഷണം നടത്തും.

കോണ്‍ഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംസാരിക്കും . വാർത്താസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഫ്രാൻസീസ് അറക്കപറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ് ബിബിന്‍ ഈട്ടിക്കന്‍, ശാരി ബിനു ശങ്കര്‍, കട്ടപ്പന മണ്ഡലം പ്രസിഡന്റ് അലന്‍ സി മനോജ് എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow