മികച്ച സാമൂഹ്യ പ്രവർത്തനങ്ങൾക്കുള്ള സീനിയർ ചേംമ്പർ ഇന്റർനാഷണലിന്റെ ദേശീയ പുരസ്ക്കാരങ്ങൾ സീനിയർ ചേംമ്പർ ഇൻ്റർനാഷണൽ തേക്കടി ലീജിയനു ലഭിച്ചു

മികച്ച കുടുംബ കൂട്ടായ്മക്കുള്ള റണ്ണർ അപ്പ് അവാർഡ്, നാഷണൽ പ്രോഗ്രാമായ സ്വച്ഛഗംഗ പദ്ധതി നടപ്പാക്കിയതിനുള്ള ടോപ് ടെൻ അവാർഡ്, പുതുതായി ലീജിയനുകൾ സ്പോൺസർ ചെയ്തതിനുള്ള നാഷണൽ അവാർഡ്, തുടങ്ങിയവയാണ് ലഭിച്ചത്. കർണ്ണാടകയിലെ ഉഡുപ്പിയിൽ നടന്ന ദേശീയ സമ്മേളത്തിൽ നാഷണൽ പ്രസിഡൻ്റ് ചിത്രകുമാറിൽ നിന്നും തേക്കടി ലീജിയൻ പ്രസിഡൻ്റ് ടി എസ്. ലാലു, ജനറൽ സെക്രട്ടറി ജോയി ഇരുമേട, നാഷണൽ വൈസ് പ്രസിഡൻ്റ് അജിമോൻ കെ. വർഗീസ് എന്നിവർ ചേർന്ന് പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. തേക്കടി ലീജിയനിൽ നിന്ന് 14 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.