നെടുംകണ്ടത് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് 29 വർഷം കഠിന തടവും 65000 രൂപ പിഴയും

നെടുംകണ്ടത്ത് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയായ പാമ്പാടുംമ്പാറ നെല്ലിപ്പാറ ചെമ്പൊട്ടിൽ വീട്ടിൽ ഷിനാസ്സിനെ ( 26) കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം 20 വർഷത്തെ കഠിന തടവും ഐ.പി.സി. വകുപ്പ് പ്രകാരം ഒൻപത് വർഷത്തെ കഠിന തടവും ആണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. 2022 ലാണ് കേസിനാസ്പദമായ സംഭവം. നെടുംകണ്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസികുഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി. നെടുംകണ്ടം സി.ഐ. ആയിരുന്ന ബി.എസ്. ബിനു ആണ് കേസ് അന്വേഷിച്ചത്.