ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നിർമ്മിച്ച സെൽഫി പോയ്ൻ്റ് ശ്രദ്ധേയമാകുന്നു

ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളിലെ അടപ്പുകൾ ഉപയോഗിച്ചാണ് വിവിധ വർണങ്ങളിൽ സെൽഫി പോയിൻറ് ഒരുക്കിയിരിക്കുന്നത്. ചിത്രശലഭത്തിന്റെ മാതൃകയിലാണ് സെൽഫി പോയിൻറ് നിർമ്മിച്ചിരിക്കുന്നത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന് മാലിന്യമുക്ത പഞ്ചായത്ത് ആക്കി മാറ്റുന്നതിന് മുന്നോടിയായി ഉള്ള ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു വ്യത്യസ്തമായ പ്രവർത്തനം പഞ്ചായത്ത് കാഴ്ചവച്ചത്.
നെടുങ്കണ്ടം സ്വദേശിയായ പ്രിൻസ് എന്ന ശില്പിയാണ് നിർമ്മിച്ചത്. ആളുകൾക്ക് ഇവിടെയെത്തി സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനുള്ള അവസരവും ഉണ്ട്. ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്ന ചിത്രത്തിന് ക്യാഷ് പ്രൈസും ഒരുക്കിയിട്ടുണ്ട്.ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ ഹരിത കർമ്മ സേനയുടെ പ്രവർത്തനം രാജ്യത്തിന് മാതൃകയാണ്.
കേരളത്തിലെ മികച്ച ഹരിത കർമ്മ സേനയാണ് ഇരട്ടയറ്റിലേത്. നിരവധി പുരസ്കാരങ്ങൾ അടക്കം ഇരട്ടയാറ്റിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് നേടാനായി. മാലിന്യമുക്ത നാളെക്കായുള്ള ഒരു സന്ദേശം കൂടിയാണ് ഈ സെൽഫി പോയിൻറ് എന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ വിശദീകരിക്കുന്നു.