പുതിയ അഡ്മിഷൻ സജ്ജീകരണങ്ങളുമായി കട്ടപ്പന പുളിയന്മല ക്രൈസ്റ്റ് കോളേജ്

ബി.കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബി.കോം ലൊജിസ്റ്റിക്‌സ് മാനേജ്മെൻ്റ്, ബി.കോം കോർപ്പറേഷൻ, ബി.ബി.എ, ബി.സി.എ, ബി.എ ഇംഗ്ലീഷ്, ബി.എ.ഇക്കണോമിക്‌സ്, ബി.എസ്.സി സൈക്കോളജി മുതലായ 8 ബിരുദ കോഴ്‌സുകളും, എം.കോം, എം.എസ്.ഡബ്ല്യൂ. എന്നീ 2 ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് കോളേജിൽ നിലവിലുള്ളത്.
അടുത്ത അധ്യായന വർഷം മുതൽ വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും മാനേജ്‌മെൻറിൻറേയും കൂട്ടായ തീരുമാനപ്രകാരം ബി എസ് ഡബ്ല്യൂ ആരംഭിക്കുന്നതാണ്. ഈ കോഴ്‌സുകൾക്ക് പുറമേ വിദ്യാർത്ഥികളുടെ അറിവും നൈപുണ്യവും വിപുലമാക്കുവാൻ പര്യാപ്‌തമായ വിധത്തിൽ ഓരോ കോഴ്സിൽ നിന്നും ഒന്നിലധികം വൈവിദ്ധ്യമാർന്ന ആഡ് ഓൺ കോഴ്‌സുകളും അതുപോലെ സ്വയം കോഴ് സുകളും ബ്രിഡ്‌ജ് കോഴ്‌സുകളും ഒരുക്കിയാണ് കോളേജ് നിലവിൽ പ്രവർത്തിക്കുന്നത്.
വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ,ഇൻഡസ്ട്രിയൽ വിസിറ്റ് ,ക്യാമ്പസ് പ്ലേസ്മെന്റ്റ്, കൗൺസിലിംഗ്, മോറൽ എജുക്കേഷൻ എന്നിവയും കോളേജിന്റെ അക്കാദമിക പ്രവർത്തനത്തിൻ്റെ ഭാഗമാണ്. വിദ്യാർത്ഥികളുടെ പഠനത്തെ സുഗമമാക്കുവാൻ സഹായിക്കുന്ന പുസ്‌തകളുടെ വിപുലമായ ലൈബ്രറി, ലാബ്, ടെക്നോളജി സംബന്ധമായ വിദ്യാർത്ഥികളുടെ പുതിയ കണ്ടുപിടുത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇൻക്യുവേഷൻ സെൻ്റർ, വിദ്യാർത്ഥികളുടെ കായികവും മാനസികവുമായ നൈപുണ്യവികസനത്തിന് അത്യാധുനിക രീതിയിലുള്ള ജിംനേ ഷ്യം, ക്യാന്റീൻ സൗകര്യം എന്നിവ വിദ്യാർത്ഥികൾക്കായി കോളേജ് ഒരുക്കിയിരിക്കുന്നു.
വിവിധ വർഷങ്ങളിലായി പല കോഴ്‌സുകളിൽ നിന്നും നിലവിൽ 8 റാങ്കുകൾ വിദ്യാർത്ഥികൾ കരസ്ഥമാക്കി. യൂണിവേഴ്‌സിറ്റി തല മത്സരങ്ങൾക്ക് വിദ്യാർത്ഥികളെ പങ്കെടിപ്പിക്കുന്ന വിധത്തിൽ കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും ഇന്റർ കോളേജിയേറ്റ് ഫെസ്റ്റിവലിലും ഇൻട്രാ കോളേജിയേറ്റ് ഫെസ്റ്റിവലിലും വിവിധ സെല്ലുകൾ, കമ്മിറ്റികൾ, അസോസിയേഷനുകൾ എന്നിവയിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം കോളേജ് ഉറപ്പുവരുത്തുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, പഠനത്തിൽ മികവുപുലർത്തുന്ന വിദ്യാർത്ഥികൾക്ക് കോളേജ് മാനേജ്മെന്റിന്റെ എല്ലാ പിന്തുണയോടും കൂടി പഠിക്കുവാനുള്ള അവസരം ക്രൈസ്റ്റ് കോളേജ് നൽകുന്നു. വിദൂരസ്ഥലങ്ങളിൽ നിന്നും വന്നു പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. അടുത്ത അദ്ധ്യായന വർഷത്തിലേക്കുളള അഡ്‌മിഷനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും കോളേജിൽ സ ജ്ജമാക്കികൂടുതൽ വിവരങ്ങൾക്ക് 9946944499, 04868 270400, 297401 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വാർത്താ സമ്മേളനത്തിൽ ഫാ. അനൂപ് തുരുത്തിമറ്റം, എംപി ജോർജുകുട്ടി, ധന്യ മോഹൻ, ഷാമിലി ജോർജ് എന്നിവർ പങ്കെടുത്തു.