കട്ടപ്പന നഗരസഭ 28-ാം വാർഡ് ഇൻഡസ്ന്റ് ബാങ്ക് പടി - ചിറ്റെഴുത്ത് പടി റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി

നിരവധി കുടുംബങ്ങളുടെ ആകെ യാത്രാ മാർഗ്ഗമായിരുന്ന ചിറ്റെഴുത്തുപടി -ഇൻഡസന്റ് ബാങ്ക് പടി റോഡ് ഏറെനാളുകളായി ശോച്യാവസ്ഥയിൽ ആയിരുന്നു. മുൻപുണ്ടായിരുന്ന ടാറിങ് ഇളകി മാറിയതോടെ കാൽനട യാത്ര പോലും ദുസഹമായി മാറിയി. മഴയുള്ള സമയങ്ങളിൽ വെള്ളം കുത്തിയോലിച്ച് റോഡിൽ വലിയ ഗർത്തങ്ങളും രൂപപ്പെട്ടു.
ഈ സാഹചര്യത്തിലാണ് വാർഡ് കൗൺസിലർ ഷാജി കുത്തോടി 5 ലക്ഷം രൂപ അനുവദിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. 28 ആം വാർഡിൽ ഉൾപ്പെട്ട ഈ പാത ആദ്യമായിട്ടാണ് മുനിസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്നത്. റോഡ് നിർമ്മാണം പൂർത്തിയായതോടെ പ്രദേശവാസികളുടെ നാളുകൾ ആയിട്ടുള്ള ആവശ്യത്തിനാണ് പരിഹാരമായത്.