വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ രണ്ടു പശുക്കൾക്കും വളർത്തു നായ്ക്കും പരിക്കേറ്റു

രണ്ട് പശുക്കൾക്കും വളർത്ത് നായയ്ക്കും കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു.വണ്ടിപ്പെരിയാർ ഗ്രാമ്പി സ്കൂളിന് നൂറ് മീറ്റർ ദൂരത്തിലാണ് കടുവയെ കണ്ടത്.ഗ്രാമ്പി എസ്റ്റേറ്റിൽ താമസിക്കുന്ന മണികണ്ഠൻ ,യേശയ്യ എന്നിവരുടെ വളർത്ത് മൃഗങ്ങളെയാണ് കടുവാ ആക്രമിച്ച് പരിക്കേൽപിച്ചത്. തേയിലക്കാട്ടിൽ മോയാൻ വിട്ട വളർത്ത് മൃഗങ്ങളയിരുന്നു ഇവ.മൃഗങ്ങളുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് മണികണ്ഠൻ ഓടിയെത്തി.
ഈ സമയം തൻ്റെ പശുവിനെ കടുവാ ആക്രമിക്കുന്നത് കണ്ടു.ഉടൻ തന്നെ ബഹളം വെച്ചു മറ്റുള്ളവരെ കൂട്ടുകയും ചെയ്തു.ഈ സമയം കൊണ്ട് കടുവാ തേയിലക്കാടിൻ്റെ മറ്റൊരു ഭാഗത്തേയ്ക്ക് ഓടി മറഞ്ഞു.ഉടൻ തന്നെ നാട്ടുകാർ വനപാലകരെ വിവരമറിയിച്ചു.തുടർന്ന് എരുമേലി റെയിഞ്ചിലെ മുറിഞ്ഞപുഴ സെക്ഷൻ്റെ കീഴിലെ വനപാലക സംഘം സ്ഥലത്തെത്തി.കടുവയെ പിടി കൂടാനുള്ള നടപടി സ്വീകരിക്കുമെന്ന് വനപാലകർ പറഞ്ഞു.