മുഖഛായ മാറ്റാനൊരുങ്ങി വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനിസ്റ്റേഡിയം

മുഖഛായ മാറ്റാനൊരുങ്ങി വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനിസ്റ്റേഡിയം . സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന മിനി സ്റ്റേഡിയം നവീകരണ പ്രവർത്തങ്ങളുടെ ഉത്ഘാടനം പീരുമേട് എം എൽ എ വാഴൂർ സോമൻ നിർവ്വഹിച്ചു.തോട്ടം മേഖലയായ വണ്ടിപ്പെരിയാറിലെ യും സമീപ പ്രദേശങ്ങളിലെയും നിരവധി കായിക താരങ്ങളെ വളർത്തിയെടുക്കാൻ വേദിയായ വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ മുഖഛായ മാറുന്ന നവീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമാവുന്നത്.
യുവതലമുറയിലെ അലസതകൾക്ക് പരിഹാരം കാണുകയും കായികക്ഷമതയുള്ള ഒരു തലമുറയെ വാർത്തെടുക്കുന്ന തിനുമായി സംസ്ഥാന സർക്കാരിന്റെ , ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് പീരുമേട് MLA വാഴൂർ സോമന്റെ ആസ്തി വികന ഫണ്ടിൽ നിന്നും അൻപത് ലക്ഷം രൂപയും പദ്ധതി തുകയിൽ ഉൾപ്പെടുത്തിയ അൻപത് ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഉത്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ കെ എം ഉഷ അധ്യക്ഷയായിരുന്നു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻ കെ ഡി അജിത് സ്വാഗതമാശംസിച്ചു. പീരുമേട് എം എൽ എ വാഴൂർ സോമൻ മിനിസ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ നിർമാണോത്ഘാടനം നിർവ്വഹിച്ചു.
സ്പോട്സ് കൗൺസിൽ എ എക്സ് ഇ വിനയ് പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു.അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവത്തായി രാജേന്ദ്രൻ . ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി എം നൗഷാദ്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമൻ . വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷീല കുളത്തുങ്കൽ, പഞ്ചായത്ത് ആസൂത്രണ കാര്യ ചെയർമാൻ ജി വിജയാ നന്ദ്,ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ് എ ജയൻ, കെ മാരിയപ്പൻ തുടങ്ങിയവർ സംസാരിച്ചു