കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ദേശീയ വനിതാ ദിനം ആഘോഷിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന വനിതാ വിങ്ങിന്റെ നേതൃത്വത്തിലാണ് ദേശീയ വനിതാദിനാഘോഷം സംഘടിപ്പിച്ചത്. കട്ടപ്പന മർചന്റ് അസോസിയേഷൻ ഹാളിൽ വച്ച് നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡണ്ട് സാജൻ ജോർജ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന വനിത പോലീസ് സ്റ്റേഷനിലെ റിട്ടയേഡ് എസ് ഐ ജോഷി കെ ജെ പരിപാടിയിൽ പ്രത്യേക ക്ലാസുകളും നയിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് സെക്രട്ടറി ജോഷി കുട്ടട വനിതാദിന സന്ദേശവും നൽകി. വ്യാപാരി വ്യവസായ ഏകോപന സമിതി വനിതാ വിങ്ങ് കട്ടപ്പന യൂണിറ്റ് വൈസ് പ്രസിഡണ്ട് ആഗ്നസ് ജോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.വ്യാപാരി വ്യവസായ ഏകോപന സമിതി വനിതാ വിങ്ങ് കട്ടപ്പന യൂണിറ്റ് സെക്രട്ടറി റോസമ്മ മൈക്കിൾ ജോയിൻ, സെക്രട്ടറി സാലി തോമസ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇടുക്കി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ തോമസ് വർക്കിംഗ് പ്രസിഡണ്ട് സിജോ മോൻ ജോസ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.