സി ഡി എസ് കട്ടപ്പനയും മേണ്ടേലസ് ഇന്ത്യ ഫുഡ്‌ പ്രൈവറ്റ് ലിമിറ്റഡും കട്ടപ്പന വി ക്ലബ്ബും ആഫ്പ്രോയും സംയുക്തമായി ചേർന്നു വനിതാ ദിനാഘോഷം സംഘടുപ്പിച്ചു

Mar 8, 2025 - 19:12
 0
സി ഡി എസ് കട്ടപ്പനയും മേണ്ടേലസ് ഇന്ത്യ ഫുഡ്‌  പ്രൈവറ്റ് ലിമിറ്റഡും കട്ടപ്പന വി ക്ലബ്ബും  ആഫ്പ്രോയും  സംയുക്തമായി ചേർന്നു വനിതാ ദിനാഘോഷം സംഘടുപ്പിച്ചു
This is the title of the web page

 കട്ടപ്പന നഗരസഭ സിഡിഎസും മേണ്ടേലസ് ഇന്ത്യ ഫുഡ്‌ പ്രൈവറ്റ് ലിമിറ്റഡും കട്ടപ്പന വി ക്ലബ്ബും ആഫ്പ്രോയും സംയുക്തമായി ചേർന്നു ആണ് ലോക വനിതാ ദിനാചരണം സംഘടിപ്പിച്ചത്.  കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

 ആഘോഷ പരിപാടിയുടെ ഭാഗമായി കട്ടപ്പന പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ടെസി മോൾ ജോസഫ് കൊക്കോ ഫാമിങ്ങിൽ വിജയം കൈവരിച്ച കർഷക ജനറ്റ് ജോളി 2024ലെ മിസ്സിസ് ഇന്ത്യ ഗ്ലോബൽ ആയി തിരഞ്ഞെടുക്കപ്പെട്ട സോഫിയ ജെയിംസ് എന്നിവരെ ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ചടങ്ങിൽ വി ക്ലബ്ബ് പ്രസിഡന്റ് മോനിഷ വിശാഖ്, ആഫ്പ്രോ ജില്ലാ കോഡിനേറ്റർ സ്റ്റെഫി എബ്രഹാം കട്ടപ്പന നഗരസഭ സിഡിഎസ് ടു ചെയർപേഴ്സൺ ഷൈനി ജിജി, എൽദോ ടി എം,ഡോക്ടർ ലിഷ, ലിസി ജെയിംസ്, സീമ ചന്ദ്രൻ,മെർലിൻ മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow