കല്യാണത്തണ്ട് വിനോദസഞ്ചാര കേന്ദ്രത്തില്‍ പൊലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാംപ്രതി അറസ്റ്റിൽ
കല്യാണത്തണ്ട് വിനോദസഞ്ചാര കേന്ദ്രത്തില്‍ പൊലീസുകാരെ ആക്രമിച്ചുപരിക്കേല്‍പ്പിച്ച കേസിലെ ഒന്നാംപ്രതി അറസ്റ്റിലായി. എകെജി പടി പൂവത്തുംമൂട്ടില്‍ ഷിജിന്‍(24) ആണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഷിജിന്റെ സഹോദരന്‍ ഷിബിന്‍(26) പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 5ന് അര്‍ധരാത്രിയാണ് മദ്യലഹരിയില്‍ ഇവര്‍ പൊലീസുകാരെ ആക്രമിച്ചത്.



