ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കട്ടപ്പന ഗവൺമെൻറ് കോളേജുമായി സഹകരിച്ച് നടത്തിയ ജോബ് ഫെയർ ഉദ്യോഗാർത്ഥികളുടെ വലിയതോതിലുള്ള പങ്കാളിത്തത്തിൽ ശ്രദ്ധേയമായി

ഇടുക്കി ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നടത്തിയ പ്രയുക്തി 2025 രണ്ടാമത്തെ മെഗാ റിക്രൂട്ട്മെൻറ് ആണ് കട്ടപ്പന ഗവൺമെൻറ് കോളേജിൽ വച്ച് ഇന്ന് നടന്നത്. ജില്ലയിലെ അഭ്യസ്ത വിദ്യരായ ഉദ്യോഗാർത്ഥികളുടെ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധി വരെ ആശ്വാസം കണ്ടെത്താൻ തൊഴിൽമേളയിൽ സാധിച്ചു എന്നും തൊഴിൽമേള വൻ വിജയമായിരുന്നു എന്നും ജില്ല എംപ്ലോയ്മെൻറ് ഓഫീസ് പറഞ്ഞു.
ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഇടുക്കിയും കട്ടപ്പന ഗവൺമെൻറ് കോളേജുമായി സഹകരിച്ചു കൊണ്ടാണ് തൊഴിൽമേള സംഘടിപ്പിച്ചത്. കേരളത്തിലും വിദേശരാജ്യങ്ങളുമായി കിടക്കുന്ന ലുലു ബിസിനസ് ഗ്രൂപ്പിൻറെ കേരളത്തിലെ വിവിധ സ്ഥാപനങ്ങളെക്കായി 1500ലധികം വേക്കൻസികളിലേക്ക് അഭിമുഖം നടന്നത്. ഇന്ന് നടന്ന അഭിമുഖത്തിൽ 547 പേർ പങ്കെടുത്തു.ഇതിൽ 314 പേർക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു.
മേളയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഒരു തൊഴിൽ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുങ്ങിയത്. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറാണാക്കുന്നേൽ തൊഴിൽമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ രാജേഷ് വി ബി . കട്ടപ്പന ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കണ്ണൻ വി.ജൂനിയർ എംപ്ലോയ്മെൻറ് ഓഫീസർ നഹാസ് അഹമ്മദ് എ . വിശ്വനാഥൻ പി എൻ . മനിജ എബ്രഹാം ' അനൂപ് ജെ ആലക്കാ പള്ളിൽ എന്നിവർ നേതൃത്വം വഹിച്ചു.