ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണം സംഘടുപ്പിച്ചു

Mar 7, 2025 - 18:14
 0
ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണം സംഘടുപ്പിച്ചു
This is the title of the web page

മാർച്ച്‌ 8 വനിതാ ദിനത്തോടനുബന്ധിച്ചു ആണ് കാഞ്ഞിരപ്പള്ളി ഇൻഫാം കാർഷിക ജില്ലയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണം സംഘടിപ്പിച്ചത്. സമൂഹത്തിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങളും അവയിൽ നിന്നും അവരെ സംരക്ഷിച്ചുസമൂഹത്തിന്റെ മുൻപന്തിയിൽ കൊണ്ടുവരിക എന്ന ലക്ഷ്യവുമായാണ് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണം സംഘടിപ്പിച്ചത്. കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ വെച്ച് നടന്ന പരിപാടി കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ ഫാ തോമസ് മറ്റമുണ്ടയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു ഹൈറേഞ്ച് മേഖലയിലെ ഉപ്പുതറ, കുമിളി, അണക്കര, മുണ്ടിയെരുമ തുടങ്ങിയ കാർഷിക താലൂക്കുകളിൽ നിന്നുള്ള ആളുകൾ ആണ് ദിനാചരണത്തിൽ പങ്കെടുത്തത്.  സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരികരിക്കും ഇതിനായി അടുക്കളത്തോട്ടം പദ്ധതി ആവിഷ്കരിച്ചു ഏറ്റവും മികച്ച അടുക്കളതോട്ടത്തിന് പ്രത്യേക സമ്മാനവും നൽകും.

 പരിപാടികൾക്ക് ജയമ്മ ജേക്കബ്, ഇൻഫാം ജോയിന്റ് ഡയറക്ടർ ഫാ റോബിൻ പട്രകാലായിൽ കട്ടപ്പന കാർഷിക താലൂക്ക് രക്ഷാധികാരി ഫാ മാത്യു പറപ്പള്ളിൽ കാർഷിക ജില്ല പ്രസിഡണ്ട് അഡ്വ എബ്രഹാം മാത്യു പന്തിരുവേലിൽ സ്മിത ബിനോജ്, തോമസ് കുട്ടി വാരാണത്, ഫാ വർഗീസ് കുളമ്പള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി വിവിധ മേഖലകളിലെ ആളുകൾ അവതരിപ്പിച്ച കലാപരിപാടിയും വനിത ദിനാചരണത്തിന്റെ ഭാഗമായി നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow