കുമാരമംഗലം പോക്‌സോ കേസ്; അഞ്ചാമത്തെ കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിനതടവ്; കോടതി ശിക്ഷിച്ചത് ആലക്കോട് കുളങ്ങരമലയില്‍ ജോബിനെ
28 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത കുമാരമംഗലം പോക്‌സോ കേസ് കുറ്റകൃത്യത്തിലെ അഞ്ചാമത്തെ കേസില്‍ കോടതി വിധി പ്രസ്താവിച്ചു. ആലക്കോട് അഞ്ചിരി ഭാഗത്ത് കുളങ്ങരമലയില്‍ ജോബിന് തൊടുപുഴ പോക്‌സോ കോടതി ജഡ്ജ് ആഷ് കെ ബാല്‍ 30 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. അന്നത്തെ തൊടുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ ആയിരുന്ന വി.സി വിഷ്ണുകുമാര്‍ ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ആയിരുന്നു സംഭവം. സബ് ഇന്‍സ്‌പെക്ടര്‍ അജിലാല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിനില്‍, നീതു കൃഷ്ണന്‍ എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികളെ സഹായിച്ചു. പ്രോസിക്യുഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പയസ് മാത്യു ഹാജരായി.

