കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു ഇടുക്കി ജില്ലയിൽ ആകെ 8,12,237 വോട്ടർമാർ,6,810 വോട്ടർമാരുടെ വർധന;ആക്ഷേപങ്ങളും പരാതികളും ഡിസംബർ 28 വരെ സമർപ്പിക്കാം

Nov 12, 2026 - 15:48
 0
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
ഇടുക്കി ജില്ലയിൽ ആകെ  8,12,237 വോട്ടർമാർ,6,810 വോട്ടർമാരുടെ വർധന;ആക്ഷേപങ്ങളും പരാതികളും ഡിസംബർ 28 വരെ സമർപ്പിക്കാം
This is the title of the web page

പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു .പട്ടികപ്രകാരം ജില്ലയിൽ ആകെ 8,12,237 വോട്ടർമാരാണുള്ളത്. ഇതിൽ 4,00,534 പുരുഷന്മാരും 4,11,696 സ്ത്രീകളും ഏഴ് ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നു. പുതുക്കിയ ലിസ്റ്റ് പ്രകാരം ജില്ലയിൽ 6,810 വോട്ടർമാരുടെ വർധനയാണുള്ളത് . ഇത് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഡിസംബർ 11 വരെ സമർപ്പിക്കാമെന്ന് പട്ടിക പ്രകാശനം ചെയ്ത ജില്ലാ കളക്‌ടർ ഡോ .ദിനേശൻ ചെറുവാട്ട് അറിയിച്ചു . ലഭിക്കുന്ന അപേക്ഷകളിലും ആക്ഷേപങ്ങളിലും ആവശ്യമായ പരിശോധനകൾ നടത്തി ഡിസംബർ 28നകം തീർപ്പാക്കും. 2027 ജനുവരി നാലിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ നിലവിലുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും കണക്കുകൾ പ്രകാരം തൊടുപുഴയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 1,89,991 പേർ. ഇടുക്കി മണ്ഡലത്തിൽ 1,69,565 പേരും പീരുമേട്ടിൽ 1,57,766 പേരും ഉടുമ്പൻചോലയിൽ 1,51,472 പേരും ദേവികുളത്ത് 1,43,443 പേരുമാണ് വോട്ടർമാരുമാണ് ഉള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുൻ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലയിൽ 6,810 വോട്ടർമാരുടെ വർധനവുണ്ടായിട്ടുണ്ട് . 2,948 പുരുഷന്മാരെയും 3,863 സ്ത്രീകളെയും കൂടുതലായി ഉൾപ്പെട്ടു .ഇതോടെ മുൻ പട്ടികയിലെ 8,05,427 വോട്ടർമാരിൽനിന്ന് ആകെ എണ്ണം 8,12,237 ആയി ഉയർന്നു.എന്നാൽ പുതിയ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും ഒരു വോട്ടർ പുറത്തായി. 

Slide 1
Slide 2
Slide 1
Slide 2

കരട് വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ voters.eci.gov.in മുഖേന പരിശോധിക്കാം. പട്ടികയിൽ പേരില്ലാത്ത അർഹരായവർക്ക് പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിൽ തിരുത്തൽ വരുത്തുന്നതിനും നിശ്ചിത സമയപരിധിക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ വോട്ടേഴ്‌സ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം.ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജി .നിർമൽ കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow