സി പി ഐ ജില്ലാ സമ്മേളനം കട്ടപ്പനയിൽ;സ്വാഗത സംഘം രൂപീകരണം മാർച്ച് 7 ന്
പഞ്ചാബിലെ ഛണ്ഡീഗഡിൽ ചേരുന്ന സി പി ഐ 25-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ഇടുക്കിജില്ല സമ്മേളനം ജൂലൈ 18, 19, 20 തീയതികളിലായി കട്ടപ്പനയിൽ വച്ചു നടത്തപ്പെടുമെന്ന് ജില്ല സെക്രട്ടറി കെ.സലിം കുമാർ അറിയിച്ചു.സമ്മേളന വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം മാർച്ച് ഏഴ് വെള്ളിയാഴ്ച കട്ടപ്പന വെള്ളയാംകുടി കെ എസ് ആർ ടി സി ഡിപ്പോക്കു സമീപമുള്ള കല്ലറയ്ക്കൽ റസിഡൻസിയിൽ വച്ച് നടത്തപ്പെടും.സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. കെഅഷറഫ് ഉത്ഘാടനം ചെയ്യും.
നേതാക്കളായ കെ. കെ ശിവരാമൻ, ജോസ് ഫിലിപ്പ്, എം വൈ ഔസേഫ്, ജയാ മധു, വി.കെ ധനപാൽ, പി. പളനി വേൽ , പ്രിൻസ് മാത്യു, വി.ആർ ശശി എന്നിവർ പ്രസംഗിക്കും.യോഗത്തിൽ പാർട്ടിജില്ല കൗൺസിൽ അംഗങ്ങൾ, മണ്ഡലം കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, ത്രിതല പഞ്ചായത്തംഗങ്ങൾ, കട്ടപ്പന മണ്ഡലത്തിലെ പാർട്ടി അംഗങ്ങൾ, ജില്ലയിലെ വർഗ്ഗ ബഹുജന സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുമെന്നും സലിംകുമാർ അറിയിച്ചു.




