മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഹബ്ബായി കേരളം മാറിയിരിക്കുന്നു എന്ന് കെ.പി.സി.സി മീഡിയ സെൽ വക്താവ് അഡ്വ. സേനാപതി വേണു

കോൺഗ്രസ് കട്ടപ്പന വലിയപാറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചത്. കേരളത്തിലുടനീളം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന കുടുംബസംഗങ്ങളുടെ ഭാഗമായാണ് വലിയ പാറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലും കുടുംബസംഗമം സംഘടിപ്പിച്ചത് .
കെ .പി .സി .സി മീഡിയ സെൽ വക്താവ് അഡ്വക്കേറ്റ് സേനാപതി വേണു പരിപാടി ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഹബ്ബായി കേരളം മാറി കഴിഞ്ഞിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വാർഡ് പ്രസിഡണ്ട് ശ്രീകാന്ത് മുതിരമല യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് പ്രദേശത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളെയും വിവിധ മേഖലകളിൽ വിജയം കരസ്ഥമാക്കിയ വരെയും ആദരിച്ചു.
എ.ഐ.സി.സി അംഗം അഡ്വ. ഇ. എം അഗസ്തി യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, അഡ്വക്കേറ്റ് കെ. ജെ ബെന്നി , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോമസ് മൈക്കിൾ ,കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, സിബി പാറപ്പായി ,കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി, സജീവ് കെ .എസ് , തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു