ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഇരട്ടയാർ യൂണിറ്റിന്റെ 2025ലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും സംഘടിപ്പിച്ചു
ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഇരട്ടയാർ യൂണിറ്റിന്റെ 2025 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗവും ആണ് വനിത സാംസ്കാരിക നിലയത്തിൽ വച്ച് സംഘടിപ്പിച്ചത്. ഇടുക്കി എം.പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജെസിഐ ഇരട്ടിയാർ 2025 വർഷത്തെ പുതിയ പ്രസിഡൻ്റായി സിജോ ഇലന്തൂർ സ്ഥാനം ഏറ്റെടുത്തു. മുൻ പ്രസിഡന്റ് കിരൺ ജോർജ് പുതിയ പ്രസിഡണ്ടിന് സ്ഥാനം കൈമാറി.
ജെ. സി. ഐ സോൺ 20 ന്റെ പ്രസിഡന്റ് ജെ സി പി പി പി മെജോ ജോൺസൺ ജോൺ, വൈസ് പ്രസിഡന്റ് അബിൻ ബോസ്, കിരൺ ജോർജ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജെ. സി .ഐ ഇരട്ടയറിന്റെ സെക്രട്ടറിയായി ജോയൽ ജോസും, ട്രഷററായി ജെറാൾഡ് ജോസും, തിരഞ്ഞെടുക്കപ്പെട്ടു. നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.




