ഇരട്ടയാർ വാഴവര ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു

ഇരട്ടയാർ ചെമ്പകപ്പാറ പി.ച്ച്.സി. യുടെ കീഴിലുള്ള വാഴവര ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനമാണ് നടന്നത്. ഹെൽത്ത് ഗ്രാൻഡിൽ നിന്നും 55 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
അന്യ സംസ്ഥാന തൊഴിലാളികളടക്കം നിരവധി പേർക്കാണ് വാഴവരയിൽ ആരംഭിച്ചിരിക്കുന്ന സബ് സെന്റർ പ്രയോജനം ചെയ്യുന്നത്.2 ജനകീയാ ആരോഗ്യ കേന്ദ്രങ്ങളാണ് ഇരട്ടയാർ പഞ്ചായത്തിൽ അനുവദിച്ചിരിക്കുന്നത്.ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ജോസുകുട്ടി കണ്ണമുണ്ടയിൽ, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, ഗ്രാമപഞ്ചായത്തംഗം ജോസ് തച്ചാപറമ്പിൽ, പ്രിൻസ് ചാക്കോ, ഷാജി മഠത്തുംമുറി ഗ്രാമ പഞ്ചായത്ത്സെക്രട്ടറി ധനേഷ് ബി., ഹെൽത്ത് ഇൻസ്പെക്ടർ ആൻസി വർക്കി, മെഡിക്കൽ ഓഫീസർ ക്ലിന്റ് ജോസ് തുടങ്ങിയവർ സംസാരിച്ചു. നത്തു കല്ല് വാർഡിൽ അനുവധിച്ചിരിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.