ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വില്പന നടത്തിയ രണ്ട് സി പി എം ബ്രാഞ്ച് സെക്രട്ടറിമാർ അറസ്റ്റിൽ
ഓട്ടോ ഡ്രൈവർ ആയ പ്രവീണിന്റെ വാഹനത്തിൽ നിന്നുമാണ് വിദേശ മദ്യം കണ്ടെത്തിയത്. ഇയാളുടെ കൈവശം ഒൻപത് ലിറ്റർ മദ്യം ഉണ്ടായിരുന്നു. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും അടിമാലി എക്സൈസ് കസ്റ്റഡിയിൽ എടുത്തു. രാജകുമാരി ബി ഡിവിഷൻ ബ്രാഞ്ച് സെക്രട്ടറിയായ വിജയന്റെ കടയിൽ നിന്നുമാണ് ചില്ലറ വില്പന യ്ക്കായി സൂക്ഷിച്ചിരുന്ന വിദേശ മദ്യം പിടിച്ചെടുത്തത്. ഇയാളുടെ പക്കൽ നിന്നും 11.220 ലിറ്റർ മദ്യമാണ് നെടുംകണ്ടം എക്‌സൈസ് സംഘം കണ്ടെത്തിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.



