ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾക്ക് അംഗീകാരവും അവസരങ്ങളും ഒരുക്കി റെയിൻബോ 2026 സ്‌കൂൾ ജില്ലാ കലോൽസവം നവംബർ 14ന് വെള്ളയാം കുടി അസീസി സ്പെഷ്യൽ സ്കൂളിൽ നടക്കും.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾക്ക് അംഗീകാരവും അവസരങ്ങളും ഒരുക്കി റെയിൻബോ 2026 സ്‌കൂൾ ജില്ലാ കലോൽസവം നവംബർ 14ന് വെള്ളയാം കുടി അസീസി സ്പെഷ്യൽ സ്കൂളിൽ നടക്കും. റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും റോട്ടറി ആൻസ് ക്ലബ്ബും സംയുക്തമായാണ് ജില്ലാതല കലോത്സവം സംഘടിപ്പിക്കുന്നത്.
വെള്ളയാംകുടി അസീസി സ്പെഷ്യൽ സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ഇടുക്കി ജില്ലയിലെ വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള നിരവധി കുട്ടികൾ പങ്കെടുക്കും. കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും അവരുടെ പ്രതിഭകൾക്ക് അർഹമായ അംഗീകാരം നൽകുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.
രാവിലെ ഒൻപതിന് കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി കലോത്സവം ഉദ്ഘാടനം ചെയ്യും. വിവിധ കലാമത്സരങ്ങളിൽ വിജയികളാകുന്ന സ്കൂളുകൾക്ക് 15,000, 10,000, 7,000 രൂപ വീതം ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. പങ്കെടുക്കുന്ന ഓരോ സ്കൂളിനും 5,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും.
ഉച്ചകഴിഞ്ഞ് 2.30ന് കട്ടപ്പന ഇടുക്കി കവലയിൽനിന്ന് കട്ടപ്പന മിനി സ്‌റ്റേഡിയത്തിലേക്ക് ലഹരിവിരുദ്ധ സന്ദേശമുയർത്തി വർണാഭമായ റാലി സംഘടിപ്പിക്കും.കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിബിച്ചൻ ജോസഫ് അധ്യക്ഷനായിരിക്കും. റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ അഡ്വ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
ഹർത്താൽ സമ്മേളനത്തിൽ റൊട്ടേറിയന്മാരായ സിബിച്ചൻ ജോസഫ് ,ബൈജു വേമ്പേനി ജോസഫ് ജോൺ ഫാദർ ജെയിംസ് കുര്യൻ പി എം ജോസഫ് ഷേർളി ബൈജു,ജോർജി മാത്യു ജാന്‍സി ജോസഫ് ജോസഫ് ജോർജ് എന്നിവർ പങ്കെടുത്തു.



