ബിജെപി കട്ടപ്പന വള്ളക്കടവ് ഏരിയയുടെ നേതൃത്വത്തിൽ എസ്ഐആർ നയ വിശദീകരണ യോഗം നടത്തി.
ബിജെപി കട്ടപ്പന വള്ളക്കടവ് ഏരിയയുടെ നേതൃത്വത്തിൽ എസ്ഐആർ നയ വിശദീകരണ യോഗം നടത്തി. ബിജെപി കട്ടപ്പന മണ്ഡലം സെക്രട്ടറിയും വള്ളക്കടവ് ഏരിയ ഇൻചാർജുമായ പി എസ് രതീഷ് അധ്യക്ഷനായിരുന്നു. പാർട്ടി ജില്ലാ ഉപാധ്യക്ഷൻ ഷാജി നെല്ലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.ബിജെപി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തി.
ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡൻ്റ് അഡ്വ സുജിത്ത് ശശി, പാർട്ടിയുടെ വിവിധ മോർച്ച നേതാക്കളായ സന്തോഷ് കെ കെ, പി എൻ പ്രസാദ്, കെ എൻ ഷാജി, ബോണി,മഹേഷ് ചെമ്പകം,റോബിൻ,സുരേഷ് കെ കെ,വനിത വിഭാഗം ഏരിയ ചുമതല വഹിക്കുന്ന അമ്പിളി സുരേഷ് എന്നിവർ പങ്കെടുത്തു.

