വീട്ടമ്മമാർക്ക് തൊഴിൽവഴിയൊരുക്കി മൺചിത്ര കല ഗ്രാമീണ ആർട്ട് ഗാലറിക്ക് നവംബർ 14ന് കട്ടപ്പന വെട്ടിക്കുഴക്കവലയിൽ തുടക്കമാകും.
വീട്ടമ്മമാർക്ക് തൊഴിൽവഴിയൊരുക്കി മൺചിത്ര കല ഗ്രാമീണ ആർട്ട് ഗാലറിക്ക് നവംബർ 14ന് കട്ടപ്പന വെട്ടിക്കുഴക്കവലയിൽ തുടക്കമാകും.ചടങ്ങിൽ ക്യാൻസർ ചികിത്സയിലിരിക്കുന്ന രണ്ടുപേർക്കും അപകടത്തിൽ പരിക്കേറ്റ ഒരാൾക്കും ധനസഹായം നൽകും.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും .
വീട്ടിലിരുന്നുതന്നെ തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താൻ വീട്ടമ്മമാർക്ക് അവസരമൊരുക്കുകയാണ് മണൽചിത്രകലാ പരിശീലനവും വിപണനവും. വീട്ടിൽനിന്ന് ജോലിക്ക് പോകാൻ കഴിയാത്തവർക്ക് മൺചിത്രകല പരിശീലനം നൽകി വരുമാനമാർഗം കണ്ടെത്തുകയാണ് ലക്ഷ്യം. സനു കെ. മോഹനൻ്റെ നേതൃത്വത്തിലാണ് സൻപ്രവാഹി ആർട്ട് ഗാലറി ആരംഭിക്കുന്നത്. നവംബർ 14 ശനിയാഴ്ച രാവിലെ 10.15ന് കട്ടപ്പന– ഇരട്ടയാർ റോഡിൽ കളരിപ്പടിയിലെ മാക്കൊള്ളിൽ ബിൽഡിങ്ങിലാണ് ഗാലറിയുടെ ഉദ്ഘാടനം.
വീട്ടമ്മമാർക്കും സ്ത്രീകൾക്കും പരിശീലനം നൽകി സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി പരിശീലനവും വിപണന സൗകര്യങ്ങളും ഒരുക്കും. ആദ്യഘട്ടത്തിൽ 150 കുടുംബങ്ങളെ പദ്ധതിയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്.വാർത്താ സമ്മേളനത്തിൽ സനു കെ. മോഹൻ, എസ്.സൂര്യലാൽ,സോണി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.



