ഉപ്പുതറ കോതപാറയിൽ മതസൗഹാർദ്ദത്തിൻ്റെ സന്ദേശമുയർത്തി കുരിശടി വെഞ്ചരിപ്പിന് മധുരം വിതരണം ചെയ്ത് എസ്. എൻ ഡി.പി പ്രവർത്തകർ

ഉപ്പുതറ കോതപാറ രാജഗിരി ഇടവക നിർമ്മാണം പൂർത്തീകരിച്ച് വെഞ്ചരിപ്പ് കർമ്മം നടത്തിയ പാലക്കാവ് വി: തദ്ദേവൂസിൻ്റെ നാമധേയത്തിലുള്ള കുരിശ്ശടി വെഞ്ചരിപ്പും പാലക്കാവ് എസ് എൻ ഡി.പി 1318ാം ശാഖാ മുത്തംപടി ശ്രീ നാരായണ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൻ്റെ ഉത്സവവും ആണ് മത സൗഹാർദ്ദത്തിൻ്റെ സംഗമ വേദിയായത്. രണ്ട് ദിവസങ്ങളിലായി നടന്നു വരുന്ന ഉത്സവത്തിന് സന്ദേശമരുളാൻ എത്തിയത് രാജഗിരി ക്രിസ്തുരാജ് ഇടവക വികാരി ഫാ. ജോഷി വാണിയപ്പുരക്കൽ ആണ്.
ഇന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം വെഞ്ചരിപ്പ് കർമ്മം നടത്തിയ കുരിശ്ശടിയിൽ എസ് എൻ ഡി.പി യോഗം ശാഖാ പ്രസിഡണ്ട് എം.കെ പുഷ്പൻ , സെക്രട്ടറി എൻ.എസ് സുബീഷ് , വൈസ് പ്രസിഡണ്ട് ശ്രീകുമാർ റ്റി.ജി എന്നിവരും നിരവധി ഹൈന്ദവ വിശ്വാസികളും എത്തിയിരുന്നു.വെഞ്ചരിപ്പിനോടനുബന്ധിച്ച് നടന്ന സ്നേഹ വിരുന്നിന് ശേഷം എസ് എൻ ഡി.പി യുടെ നേതൃത്വത്തിൽ പായസവും കുടിവെള്ള വിതരണവും നടത്തിയത് മത സൗഹൃദത്തിൻ്റെ പുത്തൻ മാതൃകയായി.