ശാന്തിഗ്രാം സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു

ശാന്തിഗ്രാം സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്കുകള്‍ നാടിന്റെ പൊതുസ്വത്താണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ക്ഷേമത്തിനാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ സാമ്പത്തികരംഗത്ത് സഹകരണ മേഖല നിര്‍ണായക പങ്കുവഹിക്കുന്നു.
ശാന്തിഗ്രാം ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചിട്ട് 59 വര്‍ഷം പിന്നിടുന്നു. വേറിട്ട പ്രവര്‍ത്തന ശൈലിയിലൂടെ ജനഹൃദയങ്ങളില്‍ ഇടംപിടിക്കാനും കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവിഭാഗങ്ങളുടെയും വിശ്വാസം ആര്‍ജിക്കാനും ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സഹകാരി സംഗമം ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കൃഷിക്കാരുടെ ഉന്നമനത്തിനും കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനും ഊന്നല്‍ നല്‍കി ബാങ്ക് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണെന്നും സി വി വര്‍ഗീസ് പറഞ്ഞു.
നിക്ഷേപ സമാഹരണ യജ്ഞം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ റൈനു തോമസും വായ്പാ പദ്ധതി ഉടുമ്പന്‍ചോല സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ മോന്‍സി ജേക്കബ്ബും കോണ്‍ഫറന്‍സ് ഹാള്‍ ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാറും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോയി ജോര്‍ജ് അധ്യക്ഷനായി.
കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, സഹകരണ സംഘം അസിസ്റ്റന്റ് ഓഡിറ്റ് ഡയറക്ടര്‍ യു. അബ്ദുള്‍ റഷീദ്, ഇരട്ടയാര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ണമുണ്ടയില്‍, ലാലച്ചന്‍ വെള്ളക്കട, ഇരട്ടയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, ശാന്തിഗ്രാം ആപ്‌കോസ് പ്രസിഡന്റ് ജോസുകുട്ടി അരീപ്പറമ്പില്‍, ഇരട്ടയാര്‍ പഞ്ചായത്തംഗങ്ങളായ മിനി സുകുമാരന്‍, തോമസ് കടൂത്താഴെ, സിനി മാത്യു, സോണിയ മാത്യു, സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോര്‍ജ്, പി ബി ഷാജി, ബാങ്ക് സെക്രട്ടറി ടി എസ് മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.