കഴിഞ്ഞ കടുത്ത വേനലിനെ തുടർന്ന് ജില്ലയിൽ ഉണ്ടായ ഏലംകൃഷിനാശത്തിൽ അപേക്ഷകർക്കെല്ലാം നഷ്ടപരിഹാരം നൽകണമെന്ന് സിപിഐ

കഴിഞ്ഞ വർഷത്തെ കടുത്ത വേനലിൽ ആയിരകണക്കിന് ഏക്കറിലെ ഏലചെടികൾ കരിഞ്ഞുണങ്ങിയിരുന്നു. ഇ കൃഷിനാശത്തിന് വിധേയമായവരിൽ ചെറുതും വലുതുമായ ആയിരകണക്കിന് കർഷകർ ഉണ്ട്. ഇവർ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും 20 സെൻ്റിനും 2.5 ഏക്കറിനും ഇടയിലുള്ള കർഷകർക്കു മാത്രമേ നിലവിൽ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂവെന്നാണ് ലഭിക്കുന്ന വിവരം . കൃഷി വകുപ്പിന്റെ ഈ തീരുമാനത്തിലൂടെ അർഹതപെട്ട ഒട്ടേറെ കർഷകർക്ക് ആനുകൂല്യം നിഷേധിക്കപ്പെടുയാണ്.
ജില്ലയിലെ സിപിഐയുടെയും മറ്റിടതുപക്ഷ നേതാക്കളുടേയും നിരന്തര ഇടപെടൽ മൂലം കൃഷിവകുപ്പുമന്ത്രിയും മന്ത്രി റോഷി ആഗസ്റ്റിനും ഉന്നത ഉദ്യോഗസ്ഥരും കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചതോടു കൂടിയാണ് നഷ്ടപരിഹാരം നല്‌കുവാനുള്ള തീരുമാനമുണ്ടായത്. എന്നാൽ നഷ്ടപരിഹാരം കുറച്ച് കർഷകർക്കു മാത്രമായി പരിമിതപ്പെടുത്തുന്നത് യാതൊരുകാരണവശാലും നീതികരിക്കുവാൻ കഴിയുകയില്ല.
നഷ്ടപരിഹാരം ലഭിക്കുവാൻ അർഹതയുള്ള മുഴുവൻ കർഷകർ ക്കൊപ്പം സിപിഐ നിലകൊള്ളും.ഇതിനായി സർക്കാരിൽ സിപിഐ മണ്‌ഡലം കമ്മിറ്റി ശക്തമായ സമ്മർദ്ധം ചെലുത്തുമെന്ന് നേതാക്കൾ പറഞ്ഞു.നഷ്ടപരിഹാരം പണമായി തന്നെ കർഷകർക്കു വിതരണം ചെയ്യണം. നിലിവൽ കാലഹരണപ്പെട്ടതോ ഗുണനിലവാമില്ലാത്തതുമായ വളങ്ങൾ ദുരിതാശ്വാസത്തിൻ്റെ പേരിൽ കർഷകരിൽ അടിച്ചേൽപ്പി ക്കുവാൻ പാടില്ല.
പുനരുദ്ധാരണത്തിനായി സഹായം ലഭിക്കുന്നതിനായി അപേക്ഷ തീയതി ദീർഘിപ്പിക്കണമെന്നും മുൻപ് അപേക്ഷ സമർപ്പിക്കുവാൻ കഴിയാത്ത കർഷകർക്കു കൂടി അപേക്ഷ സമർപ്പിക്കുവാൻ അവസരം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സിപിഐ മണ്‌ഡലം സെക്രട്ടറി വി.ആർ.ശശി, മണ്ഡലം ഭാരവാഹികളായ കെ.എസ്.രാജൻ, തങ്കമണി സുരേന്ദ്രൻ, കെ.എൻ.കുമാരൻ, വിജയകുമാരി ജയകുമാർ, കെ.ആർ.രാജേന്ദ്രൻ,ജി.അയ്യപ്പൻ, പി.ജെ. സത്യപാലൻ, കെ.കെ.സജിമോൻ,സി.എസ്.അജേഷ് എന്നിവർ പങ്കെടുത്തു.