അയ്യപ്പൻകോവിൽ ആലടിയിൽ പെരിയാറ്റിലെ കയത്തിൽ 60 കാരൻ്റെ മൃതദേഹം കണ്ടെത്തി

ചപ്പാത്ത് ആലടികയത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അയ്യപ്പൻകോവിൽ പ്ലാക്കാട്ട് സുകു എന്ന് വിളിക്കുന്ന ശുദ്ധോദനൻ്റെ മൃതദേഹമാണ് കയത്തിൽ കണ്ടെത്തിയത്.കഴിഞ്ഞ ശിവരാത്രി ദിനത്തിൽ സുകുവും ബന്ധുവും കൂടി ആലടികയത്തിൽ ചൂണ്ടയിടാൻ പോയതായിരുന്നു. പിന്നീട് സുകു തിരികെ എത്തിയില്ല. കൂടെ ഉണ്ടായിരുന ബന്ധു ഇക്കാര്യം പറഞ്ഞുമില്ല. സുകുവിനെ അന്വേഷിച്ച് വരുന്നതിനിടയിലാണ് കയത്തിന് സമീപം മുതദേഹം പൊങ്ങിയത്.
നാട്ടുകാരാണ് കയത്തിന് സമീപത്തുള്ള തുരുത്തിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ശിവരാത്രി ദിനത്തിൽ സുകവും മറ്റൊരാളും ഉച്ചയോടെ പെരിയാറ്റിൽ ചൂണ്ടയിടാൻ പോകുന്നതും സന്ധ്യ വരെ ഇരുവരും ഇവിടിരിക്കുന്നതും നാട്ടുകാർ കണ്ടിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുവിനെ ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ വിളിച്ച് വരുത്തിയിട്ടുണ്ട്. ആദിവാസി വിഭാഗത്തിൽ പെട്ടയാളാണ് മരിച്ച സുകു.