മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബിന്റെ വാർഷികവും, റൈഡെഴ്സിനുള്ള ആദരവും കട്ടപ്പനയിൽ നടന്നു

Mar 1, 2025 - 10:37
 0
മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബിന്റെ വാർഷികവും, റൈഡെഴ്സിനുള്ള ആദരവും കട്ടപ്പനയിൽ നടന്നു
This is the title of the web page

ഇടുക്കി ജില്ലയിലെ ബുള്ളറ്റ് പ്രേമികളുടെ കൂട്ടായ്മയായ മൗണ്ടൻ റോയൽ ക്ലബ്ബിന്റെ, വാർഷികാഘോഷം കട്ടപ്പനയിൽ നടന്നു. ക്ലബ്ബ് പ്രസിഡന്റ് സജിദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.രാജ്യത്ത് ആകമാനം ഉള്ള വിവിധ റൈഡുകളിൽ പങ്കെടുത്ത എബിറ്റ് ഷാജി, ബിനോയ് കുര്യാക്കോസ്, ടോണി ചാക്കോ, ഷഫീക്ക് പി, ജോയൽ ജോസ്, ജോസ് പുരയിടം തുടങ്ങിയവരെ ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ബുള്ളറ്റ് യാത്രകളോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടനവധി കാര്യങ്ങളും മൗണ്ടൻ റോയൽ ക്ലബ് ഏറ്റെടുത്തു നടത്തുന്നത് മികച്ച മാതൃകയാണെന്ന് ചെയർപേഴ്സൺ ബീനാ ടോമി പറഞ്ഞു. രാജേഷ് കാഞ്ചിയാർ, ബിജു ഏ എം, ജോയൽ ജോസ്, ജോമ്പിൻ ബേസിൽ, ഡിനീഷ് കെ വി തുടങ്ങിയവർ സംസാരിച്ചു.

സമ്മേളനത്തുടനുബന്ധിച്ച് ഇടിഞ്ഞമലയിലുള്ള പ്ലാത്തോട്ടം റസിഡൻസിയിലേക്ക് ബുള്ളറ്റ് നൈറ്റ് റൈഡും, ട്രാഫിക് ബോധവൽക്കരണ സെമിനാർ, വിവിധ മത്സരങ്ങൾ, പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ്, തുടർന്ന് അനുരാഗ് പി നാഥും സംഘവും അവതരിപ്പിച്ച ഗാന സന്ധ്യയും അരങ്ങേറി. പരിപാടികൾക്ക് ജിനു രവി, കിരൺ ഉതിരക്കുളം കെവിൻ ചാക്കോ, സജി ടീ എസ്, ടിതിൻ തോമസ്, അരുൺ കുമാർ, സനൂപ് പാഴുംപള്ളിൽ, പ്രദീപ് ചെറിയാൻ, സന്തോഷ് എം എസ്, ജോബിൻ ജോസ്, തുടങ്ങിയവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow