ആശാ വർക്കർമാർക്ക് പിൻതുണ പ്രഖ്യാപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ ആരോഗ്യവകുപ്പ് സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ ഉത്തരവ് കത്തിച്ചു
സെക്രട്ടേറിയേറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ വർക്കർമാർക്ക് പിൻതുണ പ്രഖ്യാപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് കാര്യാലയത്തിനു മുൻപിൽ ആരോഗ്യവകുപ്പ് സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഇറക്കിയ ഉത്തരവ് കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഷാജിപൈനാടത്ത് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
സമരത്തെ തകർക്കുന്നതിനായി ആരോഗ്യ വകുപ്പ് സ്റ്റേറ്റ് മിഷൻ ഡയറക്ടർ 24 മണിക്കൂറിനകം ആശാ വർക്കർമാർ ജോലിയിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സർക്കുലർ ഇറക്കി. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് കാര്യാലയത്തിനു മുൻപിൽ ആരോഗ്യവകുപ്പ് സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചത്.
DCC ജനറൽ സെക്രട്ടറി PA അബ്ദുൾറഷീദ്, കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ, INTUC പീരുമേട് റീജണൽ പ്രസിഡന്റ് KA സിദ്ദിഖ്, നേതാക്കളായ M ഉദയ സൂര്യൻ, S ഗണേശൻ, N മഹേഷ് , K മാരിയപ്പൻ, SN ബിജു , K ഉദയകുമാർ,സെബാസ്റ്റ്യൻ പത്യാല തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പ്രസംഗിച്ചു.






