ആശ വർക്കർമാരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സമരപരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കാഞ്ചിയാറിലെ യു.ഡി.എഫ് മെമ്പർമാർ പ്രതിഷേധ സമരം സംഘടിപ്പിച്ചു

തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പിൽ ആശാവർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് കാഞ്ചിയാറിലെ യു.ഡി.എഫ് മെമ്പർമാർ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിലാണ് സമരപരിപാടികൾ സംഘടിപ്പിച്ചത്.
പ്രതിഷേധ സമരത്തിന്റെ ഭാഗമായി എൻ .എച്ച്. എം ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിന്റെ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു. സമരപരിപാടികൾക്ക് യുഡിഎഫ് മെമ്പർമാരായ ജോമോൻ തെക്കേൽ, ഷാജിമോൻ വേലംപറമ്പിൽ, റോയി എവറസ്റ്റ് സന്ധ്യാ ജയൻ, ഷിജി മാളവന, എന്നിവർ നേതൃത്വം നൽകി.