പഞ്ചാക്ഷരി മന്ത്രങ്ങള്‍ മുഴങ്ങി നിന്ന രാജാക്കാട് ശ്രീ മഹാദേവർ ക്ഷേത്രാങ്കണത്തിൽ ആയിരകണക്കിന് ഭക്തർ പിതൃബലിയർപ്പിച്ചു
എസ് എൻ ഡി പി രാജാക്കാട് ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രഅങ്കണത്തിൽ ആയിരകണക്കിന് ഭക്‌തർക്ക് ബലിതർപ്പണം നടത്തുന്നതുനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുമായി നാലായിരത്തിലധികം ഭക്‌തർ ആണ് ബലിദർപ്പണത്തിനായി രാജാക്കാട് മഹാദേവന്റെ മണ്ണിലേക്ക് എത്തിച്ചേർന്നത്.
അമൃത് കലശത്തിനായി പാലാഴി കടയുന്നതിനിടെ ഉണ്ടായ കാളകൂട വിഷം പാനം ചെയ്ത ശിവന് ആപത്തുണ്ടാകാതിരിക്കാൻ പാർവതിയും ഭൂതഗണങ്ങളും ഉറക്കമൊഴിച്ച് പഞ്ചാക്ഷരീ മന്ത്രം ചൊല്ലിയ രാത്രിയാണ് ശിവരാത്രിയായതെന്നാണ് ഐതിഹ്യം. ക്ഷേത്രം മേൽശാന്തി പുരുഷോത്തമൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ബലി ദർപ്പണത്തിന് ശാഖാ യോഗം പ്രസിഡന്റ് ബി സാബു,വൈസ് പ്രസിഡന്റ് വി എസ് ബിജു,സെക്രട്ടറി കെ പി സജീവ്,തുടങ്ങിയവർ നേതൃത്വം നൽകി.




