ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു താലപ്പൊലി ഘോഷയാത്ര നടന്നു
രാജാക്കാട് മഹാദേവന്റെ മണ്ണിൽ ശിവരാത്രി ആഘോഷിച്ചു ആയിരങ്ങൾ. പശ്ചിമകൈലാസ നാഥൻ എന്നറിയപ്പെടുന്ന രാജാക്കാട് ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു നടന്ന താലപ്പൊലി ഘോഷയാത്ര ഭക്തജന സാനിധ്യം കൊണ്ട് ശ്രദ്ധേയമായി എൻ ആർ സിറ്റി ഗുരുദേവ ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെയും ,വിവിധകലാരൂപങ്ങളുടെയും ,അകമ്പടിയോടെ രഥവും വഹിച്ചുകൊണ്ടാണ് താലപ്പൊലി ഘോഷയാത്ര നടന്നത്.
പറവൂർ രാകേഷ് തന്ത്രികൾ മുഖ്യകാർമികത്വം വഹിച്ച മഹോത്സവത്തിൽ പുരുഷോത്തൻ ശാന്തി,സതീഷ് ശാന്തി,മോഹനൻ ശാന്തി,രതീഷ് ശാന്തി,മണികണ്ഠൻ ശാന്തി എന്നിവർ സഹകാർമികത്വം വഹിച്ചു മഹോത്സവത്തോട് അനുബന്ധിച്ചു അഷ്ടദ്രവ്യ മഹാഗണപതി ഹോമം,പ്രസാദഊട്ട്,വിവിധ കലാരൂപങ്ങളും നടന്നു.യുണിയൻ പ്രസിഡന്റ് എം ബി ശ്രീകുമാർ,യോഗം അസി സെക്രട്ടറി കെ ഡി രമേശ്,യൂണിയൻ സെക്രട്ടറി കെ എസ് ലതീഷ് കുമാർ,
ശാഖായോഗം പ്രസിഡന്റ് ബി സാബു ,യൂണിയൻ കൗൺസിലർ ഐബി പ്രഭാകരൻ,വൈസ് പ്രസിഡന്റ് വി എസ് ബിജു,സെക്രട്ടറി കെ പി സജീവ് തുടങ്ങിയവർ മഹോത്സവത്തിനും താലപ്പൊലി ഘോഷയാത്രക്കും നേതൃത്വം നൽകി.വിവിധ ശാഖായോഗങ്ങൾ,വനിതാ സംഘം,യൂത്ത് മൂവ്മെന്റ്,കുടുംബയുണിറ്റ്,ബാലജനയോഗം,എന്നിവരുടെ പങ്കാളിത്തത്തോടെയാണ് മഹോത്സവം ഘോഷയാത്രയും നടന്നത്



