ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് & സ്ക്രൈബ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കൺവെൻഷൻ നടന്നു

Feb 27, 2025 - 14:45
 0
ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് & സ്ക്രൈബ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കൺവെൻഷൻ നടന്നു
This is the title of the web page

ജനങ്ങളുടെ ആവിശ്യങ്ങൾ പറയുന്നതിനും ജനങ്ങൾക്ക് ഉണ്ടാകുന്ന മോശം അനുഭവങ്ങളെ തുറന്ന് കാട്ടുവാൻ ഒരു രാക്ഷ്ട്രീയ പാർട്ടികളും കേരളത്തിൽ ഉണ്ടാകാത്ത സാഹചര്യത്തിലും ജനങ്ങളോട് ഒപ്പം നിന്ന് ആവിശ്യങ്ങൾ പരിഗണിക്കുന്നതിന് സംരക്ഷിക്കുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് & സ്ക്രൈബ്സ് അസോസിയേഷൻ എന്ന് സംസ്ഥാന പ്രസിഡന്റ് കെ ജി ഇന്ദുകലാധരൻ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 രാജകുമാരിയിൽ നടന്ന ഇടുക്കി ജില്ലാ കൺവെൻഷൻ ഉത്‌ഘാടനം ചെയ്‌തു. സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യയിൽ എന്നല്ല ലോകത്ത് പോലും ഇതുപോലെ ഒരു ട്രെയിഡ് യൂണിയൻ പ്രസ്ഥാനം ഉണ്ടാകില്ല,പല രാക്ഷ്ട്രിയ പാർട്ടികളും വിലക്ക് എടുക്കുവാൻ ശ്രെമിച്ചപ്പോഴും രാക്ഷ്ട്രിയമില്ലാത്ത സംഘടനയായി ഉറച്ചു നിന്നു,സ്വതന്ത്രമായ സംഘടനയിലൂടെ നിന്നുകൊണ്ട് തൊഴിൽ സംരക്ഷിക്കുന്നതിനുള്ള എല്ലാ മാർഗ്ഗങ്ങളും സ്വികരിക്കുകയും ,സന്ധ്യയില്ലാത്ത സമരങ്ങൾ സംഘടിപ്പിച്ച സംഘടനയാണ് എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാപ്രസിഡന്റ് ജി ജീവൻലാൽ പതാക ഉയർത്തിയതോടെയാണ് ജില്ലാ കൺവെൻഷന് തുടക്കമായത്.കൺവെൻഷനോട് അനുബന്ധിച്ചു ക്ഷേമനിധി ആനുകൂല്യങ്ങളുടെ വിതരണവും നടന്നു. ജില്ലാ പ്രസിഡന്റ് ജി ജീവൻലാലിൻറെ നേതൃത്വത്തിൽ നടന്ന കൺവെൻഷനിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ ആർ മധു,സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഒ എം ദിനകരൻ, ക്ഷേമനിധി ബോർഡ് അംഗം വി വി ശശിമോൻ,ജില്ലാ സെക്രട്ടറി നവാസ് ഷേർഖാൻ,ജില്ലാ ട്രഷറർ മോഹനൻ കല്ലാർ,തുടങ്ങി ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുത്തു.സ്വഗത സംഘം ചെയർമാൻ എം പി എൽദോസ്,ജനറൽ കൺവീനർ ദീപു ഭാസ്‌ക്കരൻ, ട്രഷറർ എം ബി ശിവൻ തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow