ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു
2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിഇടുക്കി ബ്ലോക്കിന്റെ പരിധിയിൽ വരുന്ന 6 ഗ്രാമപഞ്ചായത്തുകളിൽ വരും നാളുകളിൽ നടപ്പാക്കേണ്ട വികസന പദ്ധതികളെ സംബന്ധിച്ചുള്ള ചർച്ചയും അഭിപ്രായ സ്വരൂപണവുമാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നത്. വികസന സെമിനാർ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ് ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് അഡ്വ. എബി തോമസ് അദ്ധ്യക്ഷതവഹിച്ചു. ഇടുക്കി ബ്ലോക്ക് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വർഗ്ഗീസ് വെട്ടിയാങ്കൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിനോയ് വർക്കി , റിൻ്റാമോൾ, ഡോളി സുനിൽ,ആലീസ് വർഗ്ഗീസ് സാന്ദ്രാ ജിന്നി , സെൽവരാജ് സ്നേഹൻ രവി , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് സബീർ മറ്റ് സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത് സംസാരിച്ചു.




