പരിസ്ഥിതി സൗഹൃദ സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്കായി പരിശീലന ശില്പശാല സംഘടിപ്പിച്ചു.ശില്പശാലയുടെ ഉദ്ഘാടനം കട്ടപ്പന സെൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മണി കെ.സി. നിർവഹിച്ചു.
കേന്ദ്ര ഗവൺമെന്റിന്റെ എൻവയോൺമെന്റ് എജ്യുക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിലുടനീളം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇടുക്കി ജില്ലയിലും പരിശീലനം സംഘടിപ്പിച്ചത്.കട്ടപ്പന ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ വിവിധ പാരിസ്ഥിതിക വിഷയങ്ങളിൽ ചർച്ചകളും സ്കൂൾ ഇക്കോ ക്ലബ്ബുകളുടെ പ്രവർത്തന വിലയിരുത്തലും ഗ്രൂപ്പ് ഡിസ്കഷനും നടന്നു. ഓർഗാനിക് വെർട്ടിക്കൽ പ്ലാന്റിംഗിൽ ഹാൻഡ്സ് ഓൺ പരിശീലനവും നൽകി.
ശില്പശാലയുടെ ഉദ്ഘാടനംസെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മണി കെ.സി. നിർവഹിച്ചു. ഓർഗാനിക് വെർട്ടിക്കൽ പ്ലാന്റിംഗ് പരിശീലനത്തിന് സുമ ബാബു നേതൃത്വം നൽകി. പരിസ്ഥിതി സൗഹൃദ ജീവിതശൈലി എന്ന വിഷയത്തിൽ EEP ജില്ലാ കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ ക്ലാസെടുത്തു.

