വനിതകളെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നമ്മുടേത് : മന്ത്രി ബിന്ദു കൃഷ്ണ

Nov 11, 2026 - 17:22
 0
വനിതകളെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നമ്മുടേത് : മന്ത്രി ബിന്ദു കൃഷ്ണ
This is the title of the web page

കുടുംബശ്രീ പ്രവർത്തനത്തിലൂടെ സാധാരണക്കാരായ സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും വനിതകളെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നമ്മുടേതെന്നും വനിതാ ശിശുവികസന ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കുടുംബശ്രീ അടിമാലി സിഡിഎസ് അയൽക്കൂട്ട അംഗങ്ങൾക്കുള്ള വായ്പ വിതരണം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിപാടിയിൽ എഫ്. രാജ എംഎൽഎ അധ്യക്ഷത വഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി.പിന്നാക്ക വികസന കോർപ്പറേഷന്റെ മൂന്നു കോടി രൂപയാണ് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്കായി വായ്പ നൽകുന്നത്. 27 അയൽക്കൂട്ടങ്ങളിലായി 301 അംഗങ്ങളാണ് വായ്പ പദ്ധതിയിൽ ഗുണഭോക്താക്കളായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എസ് സിദ്ദിഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ, സിഡിഎസ് ചെയർപേഴ്സൺ ജോളി സജീവൻ, ഡിസിസി പ്രസിഡന്റ് സി. പി മാത്യു, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു പങ്കെടുത്തു.

Slide 1
Slide 2
Slide 1
Slide 2

പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ ജീവൻ ദീപം ഒരുമ ഇൻഷുറൻസ് വിതരണവും അടിമാലി ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവന ഏറ്റുവാങ്ങുന്ന ചടങ്ങും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow