കട്ടപ്പന പഴയ ബസ്റ്റാന്റിന്റെ നവീകരണ പ്രവർത്തനം ആരംഭിച്ചു

കട്ടപ്പന നഗരത്തിലെ ജനത്തിരക്കേറിയ പ്രദേശങ്ങളിൽ ഒന്നാണ് പഴയ ബസ്റ്റാൻഡ്. എന്നാൽ സ്റ്റാൻഡിൽ രൂപപ്പെട്ട ഭീമൻ ഗർത്തങ്ങൾ വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു. തുടർന്ന് നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ഉയർന്നുവന്നു. തുടർന്നാണ് നഗരസഭ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തി നവീകരണ പ്രവർത്തനം നടത്തുന്നത് .
സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് ഉണ്ടായ കാലതാമസമാണ് നിർമ്മാണ പ്രവർത്തനം വൈകാൻ കാരണം. നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കി 15 ദിവസത്തിനകം പഴയ ബസ്റ്റാൻഡും സ്റ്റാൻഡിലൂടെയുള്ള പാതയും തുറന്നു നൽകാനാണ് നഗരസഭ ലക്ഷ്യപ്പെടുന്നത്. പഴയ ബസ് സ്റ്റാൻഡിലെ ഗർത്തങ്ങൾ മൂടുന്നതോടെ നാളുകളായുള്ള യാത്രക്കാരുടെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.