മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.തമിഴ്നാട് നാഗർകോവിൽ നിന്ന് വന്ന സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് മറിഞ്ഞത്. നാഗർകോവിൽ സ്ക്കോട് കോളേജ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.കുണ്ടള ഡാം സന്ദർശിക്കാൻ പോകുന്നതിനിടെ ബസ് മാട്ടുപ്പെട്ടിക്ക് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.36 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.പരുക്കേറ്റവരെ മൂന്നാർ, അടിമാലി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

