സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും 50 % വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറ വില്ലേജ് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി

സംസ്ഥാന ബഡ്ജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും 50 % വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന വില്ലേജ് ഓഫീസ് ഉപരോധത്തിൻ്റെ ഭാഗമായി കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറ വില്ലേജ് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി.
ഡി.സി സി വൈസ് പ്രസിഡൻ്റ ജോർജ് ജോസഫ് പടവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഷാൽ വോട്ടിക്കാട്ടിൽ അദ്യക്ഷത വഹിച്ചു. PR അയ്യപ്പൻ മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡൻ്റ് ജോർജ് ജോസഫ് , പ്രാൻസിസ് ദേവസ്യ, വി. കെ കുഞ്ഞുമോൻ , പി.ടി തോമസ് സിനി ജോസഫ് ,റിജു പോൾ , പഞ്ചായത്ത് അംഗങ്ങളായ ഓമനാ സോദരൽ , രശ്മി പി. ആർ , ലീലാമ്മ ജോസ് , ജോണി ഇഞ്ചിപ്പറമ്പിൽ, ജോണി ഇടിഞ്ഞപുഴ , റിജു പോൾ ,മനോജ് പ്ലാത്ത റ, 'ബിജോ വേട്ടികുഴി ചാലിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.