കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച കട്ടപ്പന സ്വദേശിനി ഏകാപർണികയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നാട്

കഠിനമായ വയറുവേദനയെ തുടർന്ന് ഈമാസം 11ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയും പരിശോധനയും നടത്തിയ ശേഷം കാര്യമായ കുഴപ്പമില്ലെന്ന് നിർദേശിച്ച് കുട്ടിയെ തിരികെ വീട്ടിലേക്ക് അയച്ചു.എന്നാൽ, വീട്ടിലെത്തി മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ അസുഖത്തിന് കുറവുണ്ടായിരുന്നില്ല. ഞായറാഴ്ച വീടിന് സമീപത്തെ ആശുപത്രിയിൽ കാണിച്ചു.
വേദന കഠിനമായതോടെ ഞായറാഴ്ച വൈകിട്ടോടെ കുട്ടിയെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചു. തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ മരണം സംഭവിക്കുകയായിരുന്നു.ഇവിടെ എത്തിച്ച കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുട്ടിയുടെ കുടുംബം പറയുന്നത്.
കുട്ടിയുടെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കട്ടപ്പന ഡോൺ ബോസ്കോ സ്കൂളിൽ പ്രീകെജി വിദ്യാർത്ഥിയായിരുന്നു ഏക അപർണിക. ബുധനാഴ്ച മൂന്നരയോടെ സ്കൂൾ അങ്കണത്തിൽ ഏക അപർണികയുടെ മൃതശരീരം പൊതുദർശനത്തിനായി എത്തിച്ചു.
അവസാനമായി ഒരു നോക്കു കാണുവാൻ കൊച്ചുകൂട്ടുകാർ കണ്ണുകളോടെ തങ്ങളുടെ സുഹൃത്തിനെ നോക്കി നിന്നു . കട്ടപ്പനയിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, മത സാമുദായിക പ്രവർത്തകർ തുടങ്ങി കട്ടപ്പനയുടെ വിവിധ കോണുകളിൽ നിന്നും ആളുകൾ ഏക അവർണ്ണയ്ക്ക് ഒരു നോക്കു കണ്ട യാത്രയായി സ്കൂൾ അങ്കണത്തിലേക്ക്. ശവസംസ്കാരത്തിനായി ഏക അപർണികയെ ബൈസൺ വാലിയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി വൈകിട്ട് സംസ്കരിച്ചു.